രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനം: ശൈലി അനുകരിച്ച് കാസർഗോട്ടുകാർ ശ്രദ്ധ നേടുന്നു

04:44 PM Jan 12, 2019 | Deepika.com
ദുബായ്: ലോകത്തിന്‍റെ ഏതു കോണിൽ ചെന്നാലും വസ്ത്ര ധാരണയിൽ കാസർഗോഡുകാർക്ക് എന്നും വ്യത്യസ്തനാവാൻ കഴിയും എന്ന് ഒന്നു കൂടെ തെളിയിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശന പരിപാടിയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് കാസർഗോട്ടെ കെ എംസിസി നേതാക്കൾ.

രാഹുൽ ഗാന്ധിയുടെ ശൈലി അതേപോലെ അനുകരിച്ചാണ് ഇവർ മറ്റുള്ളവരുടെ മുന്പിൽ ശ്രദ്ധ ആകർഷിച്ചത്. യുഎഎയിലെ പ്രമുഖ പത്രങ്ങളായ ഗൾഫ് ന്യൂസ്, ഖലീജ് ടൈം എന്നീ പത്രങ്ങളുടെ ഓൺലൈൻ പേജിൽ ഇവരുടെ വീഡിയോ അപ്‌ലോഡ് ചെയ്തത് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.