അറ്റ്‌ലാന്‍റാ മെട്രോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

05:58 PM Jan 10, 2019 | Deepika.com
അറ്റ്‌ലാന്‍റാ: മലയാളി സമൂഹത്തിന്‍റെ കലാ, സാമൂഹിക, സാംസ്കാരിക, രംഗങ്ങളിൽ സജീവ സാന്നിധ്യമായ അറ്റ്‌ലാന്‍റാ മെട്രോ മലയാളി അസോസിയേഷന് (അമ്മ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റെജി ചെറിയാൻ (പ്രസിഡന്‍റ്), റോഷെൽ മെറാൻഡെസ് (ജനറൽ സെക്രട്ടറി), ജയിംസ്‌ കല്ലറക്കാണി (ട്രഷറര്‍ എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഷാനു പ്രകാശ്‌, സാബു മണ്ണാറക്കുളം, ലൂക്കോസ്‌ തര്യൻ, ജിത്തു വിനോയി, എലിസബെത്ത്‌ തോമസ്‌, മോളി മുർത്താസ, അന്പിളി സജിമോൻ, ശ്രുതി ശ്രീജിത്ത്‌, ആനി ആനുവേലിൽ, അലീന ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു. ഫോമാ നാഷണൽ കമ്മറ്റി അംഗം ഡൊമിനിക്ക്‌ ചാക്കോനാൽ ആണ് രക്ഷാധികാരി.

2018-2019 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞ കേരള പിറവി ദിനത്തിൽ മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയനാണ് നിർവഹിച്ചത്. പുതിയ തലമുറയുടെ കലാപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങൾക്കു മുൻതൂക്കം നൽകുന്നതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിനായി കൂടുതൽ പരിപാടികൾ തുടങ്ങുവാനും പുതിയ കമ്മിറ്റിയിൽ തീരുമാനമായി.

അറ്റ്ലാന്‍റയിലെ മലയാളി സമൂഹത്തിലെ, ഒരു കൂട്ടം കര്‍മോത്സുകരായ യുവജനങ്ങളുടെയൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കഴിയുന്നത്‌ ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്ന് പുതിയ പ്രസിഡന്‍റ് റജി ചെറിയാന്‍ പറഞ്ഞു.