കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സംഘടിപ്പിച്ച കലോത്സവം 2018 കലാമികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികവുറ്റതായി.
ഡിസംബർ 14 വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ സംഘടിപ്പിച്ച കലോത്സവം ബിഇസി കുവൈറ്റ് ജനറൽ മാനേജർ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റെ സുരേഷ് മാധവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കണ്‍വീനർ ഹരിദാസ് കണ്ടത്ത് സ്വാഗതവും മലന്പാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ വിപിൻ ഗംഗാധരൻ, പൽപക് രക്ഷാധികാരി പി.എൻ. കുമാർ ജന. സെക്രട്ടറി പ്രേംരാജ് പൽപക് ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ, വനിതാ വേദി ജനറൽ കണ്‍വീനർ ശോഭാ പ്രേംരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൽപക് ട്രഷറർ സുനിൽ രവി നന്ദി പ്രകാശനം നടത്തി.
തുടർന്നു നടന്ന കലാപരിപാടികളിൽ നൂറിലധികം വരുന്ന കുരുന്നുകൾ വിവിധ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുക ഉണ്ടായി. ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം ശ്രീദേവിയെയും മലയാളികളുടെ പ്രിയങ്കരനായിരുന്ന ബാലഭാസ്കറിനും ആദരം അർപ്പിച്ചു കൊണ്ട് നടത്തിയ പ്രത്യേക പരിപാടി ആസ്വാദകരിൽ വിസ്മയവും കണ്ണുകളിൽ ഈറനണിയിക്കുന്നവയായി മാറി. അന്പത്തോളം വനിതകൾ അണിനിരന്ന മിനി മെഗാ തിരുവാതിര, കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കപെട്ട കോലാട്ടം എന്ന നൃത്യശിൽപം, പഞ്ചവാദ്യം എന്നിവ ചടങ്ങിന് മാറ്റു കൂട്ടുന്നവയായി.
റിപ്പോർട്ട്: സലിം കോട്ടയിൽ
പൽപക് കലോത്സവം വർണാഭമായി
09:59 PM Dec 17, 2018 | Deepika.com