അങ്കമാലി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി നിർധനർക്കായി നിർമ്മിച്ചു നൽകുന്ന ന്ധഗ്ലിറ്റ്സ് ഹോംന്ധ എന്ന ഭവനത്തിന്റെ താക്കോൽദാനം നിർവഹിച്ചു. അയ്യന്പുഴ പഞ്ചായത്തിലെ ആറാംവാർഡിൽ നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ അങ്കമാലി എംഎൽഎ റോജി എം. ജോണ്, സിനിമാ താരം മഖ്ബൂൽ സൽമാൻ, ആൻറിയ അബുദാബി പ്രസിഡന്റ് സ്വരാജ് കെ.ജെ. എന്നിവർ ചേർന്നു ബിന്ദു തോട്ടകത്തിനും കുടുംബത്തിനും കൈമാറി.
പൊതുസമ്മേളനം റോജി എം. ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡൻറ് വത്സ സേവ്യർ, അയ്യന്പുഴ പഞ്ചായത്ത് പ്രസിഡന്റ് നീനു അനു, ബ്ലോക്ക് പഞ്ചായത്ത്മ് മെന്പർ ടി.എം. വർഗീസ്, അയ്യന്പുഴ പഞ്ചായത്ത് പ്രതിനിധികളായ കെ.എ. ജോയ്, ഷെൽബി ബെന്നി, കെ. സുരേന്ദ്രൻ, ടിജോ ജോസഫ് , നിജ ഷാജി, ആൻറിയ അബുദാബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജസ്റ്റിൻ പൗലോസ്, മുൻഭാരവാഹികളായ ബിജു ആബേൽ ജേക്കബ്, നൈജോ അബ്രഹാം, ജിജോ മണവാളൻ, കനൽ കലസാഹിത്യകൂട്ടായ്മായുടെ പ്രതിനിധികളായ എം.എസ്. പ്രഹ്ളാദൻ, രാജീവ് അയ്യന്പുഴ, ശ്രീനി ശ്രീകലം, ബിനു പഴയിടത്ത്, സാജു ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . തുടർന്ന് സാംസ്കാരിക സംഘടനകൾ നടത്തിയ വിവിധ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ആൻറിയ അബുദാബി ഭവനത്തിന്റെ താക്കോൽദാനം
09:51 PM Dec 17, 2018 | Deepika.com