ധിഷണ ചെയർമാൻ ചേലാട്ട് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ധിഷണയുടെ കീഴിൽ ആരംഭിക്കുന്ന ഗവേഷണവും പഠനവും പദ്ധതിയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. താഹിറിന് ആദ്യ അംഗത്വം നൽകി. സംസ്ഥാന സെക്രട്ടരി കോയ കോടങ്ങാട്ട് പദ്ധതി വിശദീകരിച്ചു.
സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദലി, കോഴിക്കോട് ജില്ലാ ലീഗ് സെക്രട്ടറി കെ.കെ.വി. യൂസുഫ്, കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ.പി.മജീദ് മാസ്റ്റർ, മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടരി കെ.കെ.എ.ഖാദർ, യൂത്ത് ലീഗ് പ്രസിഡണ്ട് നസീഫ് ആശംസകൾ നേർന്നു. ആബിദീൻ തങ്ങൾ ഖിറാഅത്ത് നടത്തി. ധിഷണ കണ്‍വീനർ എം.എ.നാസർ കൈതക്കാട് സ്വാഗതവും വൈസ് ചെയർമാൻ ഇ.എ.നാസർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി.ടി.കുഞ്ഞമ്മദ്, ജാഫർ വാണിമേൽ, മൊയ്തീൻ കുട്ടി പട്ടാന്പി, നവാസ് കോട്ടക്കൽ, മുസമ്മിൽ വടകര, സലീം എളായി, നൌഷാദ് മാങ്കടവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ