മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷവും മീലാദ് കാന്പയിൻ സമാപന സമ്മേളന കലാവിരുന്നും ഡിസംബർ 17 തിങ്കളാഴ്ച വൈകിട്ട് ആറിന് മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ നടക്കുപ്പെടും.
"മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ഒരു മാസത്തെ മീലാദ് കാന്പയിനോടനുബന്ധിച്ച് ബഹ്റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നിരവധി പരിപാടികളാണ് നടന്നത്.
സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമാപന സമ്മേളനത്തിൽ മദ്റസാ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദഫ് പ്രദർശനം, ബുർദ ആലാപനം എന്നിവയും ശ്രദ്ധേയമായ കലാപരിപാടികളും നടക്കും. സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനിലെ സ്വദേശി പ്രമുഖരും സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്ക് +973 3325 7944.
സമസ്ത ബഹ്റൈൻ ദേശീയ ദിനാഘോഷവും കലാവിരുന്നും തിങ്കളാഴ്ച
09:43 PM Dec 17, 2018 | Deepika.com