കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ കരോൾ സർവീസ് ന്ധഗ്ലോറിയാ നൈറ്റ്ന്ധ ഡിസംബർ 21ന് വൈകിട്ട് 6.30 മുതൽ എൻഇസികെ നോർത്ത് ടെന്റിൽ വച്ചു നടത്തപ്പെടും.
ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. കൂടാതെ സണ്‍ഡേ സ്കൂൾ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിക്കും. ഇടവക വികാരി റവ. ജോണ്‍ മാത്യു ക്രിസ്മസ് സന്ദേശം നൽകും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ജോണ്‍ മാത്യു, സെക്രട്ടറി എ.ജി ചെറിയാൻ, ക്വയർ മാസ്റ്റർ ലിനു മാണികുഞ്ഞ് എന്നിവർ നേതൃത്വം നൽകി വരുന്നു.
റിപ്പോർട്ട്: റെജു ഡാനിയേൽ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് 21ന്
09:42 PM Dec 17, 2018 | Deepika.com