അബാസിയ : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) പതിനാലമത് വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ’വിശ്വകല 2018ന്റെ ലോഗോ പ്രകാശനം ചെയ്തു.
അബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ജനറൽ കണ്‍വീനർ രഘുനാഥൻ ആചാരിക്ക് നൽകി രക്ഷാധികാരി പി.ജി. ബിനു പ്രകാശനം നിർവഹിച്ചു. പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ സ്വാഗതവും സെക്രട്ടറി രവി നാരായണൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
വിശ്വകല ലോഗോ പ്രകാശനം ചെയ്തു
09:41 PM Dec 17, 2018 | Deepika.com