ന്യൂയോർക്ക്: കേരള സർവകലാശാലയും അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയും ചേർന്ന് നൽകുന്ന "ഭാഷക്കൊരു ഡോളർ' പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കാരം നൽകുന്നത്. 2015 ഡിസംബർ 1 മുതൽ 2017 നവംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നും മലയാളത്തിൽ പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം.
2018 ഡിസംബർ 27ന് മുൻബായി രജിസ്റ്റർ , കേരള സർവകലാശാല , തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.keralauniverstiy.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ഭാഷക്കൊരു ഡോളറിന്റെ വിജയം കണക്കിലെടുത്തു അടുത്ത വർഷം മുതൽ ന്ധഭാഷക്കൊരു ഡോളർന്ധ വിപുലീകരിച്ചു കൊണ്ട് ഭാഷക്കൊരു ഡോളറിനൊപ്പം കേരളത്തിലെ എല്ലാ കോളേജുകളിലും ഭാഷയെ പരിപോഷിപ്പിക്കുന്നതിലുള്ള മത്സരങ്ങൾ നടത്തി വിജയിക്കുന്ന കുട്ടികൾക്കും ന്ധപുരസ്കാരങ്ങൾ കൊടുക്കുന്നതിന് വേണ്ടിയുള്ള നടപിടികൾ സ്വികരിക്കണമെന്ന് കേരള സർവകലാശാല ഫൊക്കാനയോടു നിർദ്ദേശിച്ചു. രണ്ടു ദിവസമായി ഭാഷക്കൊരു ഡോളറിന്റെ പരിപാടികൾ നീട്ടണമെന്നാണ് സർവകലാശാലയുടെ മറ്റൊരാവശ്യം.
ഭാഷക്കൊരു ഡോളർ ജനുവരി 29 ന് തിരുവനന്തപുരത്തുവച്ചു നടക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലരുടെ അധ്യക്ഷതയിൽ കുടന്ന കൂടുന്ന യോഗത്തിൽ നടത്തുമെന്ന് പ്രസിഡന്റ് മാധവൻ ബി നായർ, ജനറൽ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, കേരള കണ്വെൻഷൻ ചെയർമാൻ ജോർജി വർഗീസ് ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ് തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന "ഭാഷക്കൊരു ഡോളർ' പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
09:30 PM Dec 17, 2018 | Deepika.com