ഫഹാഹീല്‍ : മലബാര്‍ അടുക്കള കുവൈത്ത് ചാപ്റ്റര്‍ കുടുംബസംഗമം ഫഹാഹീല്‍ തക്കാര ഓഡിറ്റോറിയത്തില്‍ നടന്നു. മലബാര്‍ ഗോള്‍ഡ് കണ്ട്രി ഹെഡ് അഫ്സല് ഖാന് ഉദ്ഘാടനം ചെയ്തു. കുവൈത്ത് അഡ്മിന് കമറുന്നിസ ഷക്കീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പാചക മത്സരത്തില്‍ ജാസിറ അജ്മല്‍ വിജയിയായി.
കോര്‍ഡിനേറ്റര്‍ അഫ്സില ഷാഹിദ് മലബാര്‍ കൂട്ടായ്മയെ സദസ്സിന് പരിചയപ്പെടുത്തി.മലബാര്‍ അടുക്കള ഫേസ്ബുക് പേജില്‍ അഞ്ചുലക്ഷം അംഗങ്ങള്‍ തികഞ്ഞ തിെന്റ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ചു. കോഓഡിനേറ്റര്‍ ഹബീബ ശിഹാബ് സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ തക്കാര ബ്രാഞ്ച് മാനേജര്‍ ആേന്റാ, ഷക്കീര്‍, ഷാഹുല്‍ ബേപ്പൂര്‍ എന്നിവര്‍ വിതരണം ചെയ്തു, അന്‍സീന അവതാരകയായി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
മലബാര്‍ അടുക്കള കുവൈറ്റ് ചാപ്റ്റര്‍ കുടുംബസംഗമം സംഘടിപ്പിച്ചു
03:26 PM Dec 16, 2018 | Deepika.com