കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കഴിഞ്ഞ മുപ്പത്തിഅഞ്ച് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എന്‍ ജയശങ്കറിനും കുടുംബത്തിനും എന്‍.എസ്.എസ്. കുവൈറ്റ് യാത്രയയപ്പ് നല്കി. ആദ്യകാല പ്രവര്‍ത്തകനും പ്രസിഡന്റായും ഭാരവാഹിത്വ ചുമതലകളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പ്രസിഡന്റ് പ്രസാദ് പത്മനാഭന്, ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്നേഹോപഹാരം നല്കി.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ വിജയകുമാര്‍, ശശികുമാര്‍, വൈസ് പ്രസിഡന്റ് ജയകുമാര്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്, മധുവെട്ടിയാര്‍, വനിത കണ്‍വീനര്‍ ദീപ്തി, ഭാരവാഹികളായ ദീപ, രേഷ്മ സാബു പിള്ള, ശാന്തി അനില്‍കുമാര്‍ തുടങ്ങിയവര്‍ യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
എന്‍എസ്എസ് കുവൈറ്റ് യാത്രയയപ്പ് നല്കി
03:26 PM Dec 16, 2018 | Deepika.com