മനാമ: ബഹ്റൈന്‍ കേരളീയ സമാജം ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി കൂടുതല്‍ പ്രവാസികള്‍ക്ക് നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിന് പുതിയ കൗണ്ടര്‍ , പ്രശസ്ത സിനിമാതാരം പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡന്റ് മോഹന്‍രാജ്, നോര്‍ക്ക റൂട്സ് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സമാജത്തിലെ പുസ്തകോത്സവം അവസാനിക്കുന്ന ഡിസംബര്‍ 22 വരെ നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യം പ്രത്യേകമായി ലഭ്യമായിരിക്കുമെന്ന് നോര്‍ക്ക ചാരിറ്റി ജനറല്‍ കണ്‍വീനര്‍ കെ.ടി. സലിം അറിയിച്ചു. മുഴുവന്‍ മലയാളികല്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുതാവുന്നതാണ്. നോര്‍ക്ക സംബന്ധിച്ചുള്ള സംശയനിവാരണത്തിനുള്ള അവസരവും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39398598 , 35320667 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൗണ്ടര്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു
10:49 AM Dec 16, 2018 | Deepika.com