ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കൽ, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ക്രിസ്ത്യൻ ഡിഫൻസ് കൊയലേഷൻ റവ. പാട്രിക് മഹോനി പറഞ്ഞു.
ലൈവ് നാറ്റിവിറ്റി സീനിൽ പങ്കെടുത്തവർ കോടതി ചുറ്റി ഫെയ്ത്ത് ആന്റ് ലിബർട്ടി ഓഫിസിനു മുൻവശം സമാപിച്ചു. സുപ്രീം കോടതിയുടെ മുൻവശത്തു ഒ ഹോളി നൈറ്റ് എന്ന ഗാനവും സംഘം ആലപിച്ചു. നാം നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്യം ഉപയോഗിച്ചില്ലെങ്കിൽ അതു നമുക്ക് നഷ്ടപ്പെടും. ലിബർട്ടി കൗണ്‍സിൽ ചെയർമാൻ മാറ്റ് സ്റ്റാവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: പി.പി. ചെറിയാൻ