ഡാലസ് : ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ, കേരള അസോസിയേഷൻ ഓഫ് ഡാളസുമായി സഹകരിച്ചു ഏകദിന കോണ്‍സുലർ ക്യാന്പ് ഡാളസിൽ സംഘടിപ്പിക്കുന്നു. ഡിസംബർ 15നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിലാണ് ക്യാന്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാന്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് www.icecdallas.org
കൂടുതൽ വിവരങ്ങൾക്ക്: ഐ. വർഗീസ് 214 888 6240
റിപ്പോർട്ട്: പി പി ചെറിയൻ
ഡാളസിൽ വിസ ക്യാന്പ് സംഘടിപ്പിക്കുന്നു
10:07 PM Dec 15, 2018 | Deepika.com