ന്യൂയോർക്ക്: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ സിഗ്നേച്ചർ പദ്ധതിയായ മാധ്യമശ്രീ പദ്ധതിക്ക് ഗോൾഡ് സ്പോണ്‍സർഷിപ്പുമായി സണ്ണി മാളിയേക്കൽ . റെജി ജോർജ് പ്രസിഡന്റായിരുന്ന കാലയളവിലാണ് 12 വർഷങ്ങൾക്ക് മുന്‍പ് കേരളത്തിലെ പത്രപ്രവർത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്ക്ലബ്ബ് തുടക്കമിടുന്നത്. അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യാ ഗാർഡൻസ് ഉടമ എന്നീ നിലകളിൽ സുപരിചിതനായ സണ്ണി മാളിയേക്കൽ ഇന്ത്യ പ്രസ ക്ലബ് ഡാളസ് ചാപ്റ്ററിന്റെ മുൻ പ്രസിഡന്റു കൂടിയാണ് പ്രവാസ ലോകത്ത് തിളങ്ങിയ മലയാളി വ്യവസായികളിൽ പ്രമുഖനാണ്. ന്യൂജഴ്സിയിൽ എകഞടഠ ണഛഗ എന്ന പേരിൽ ആദ്യമായി ഒരു ചൈനീസ് റസ്റ്ററന്റ് തുടങ്ങിയ മലയാളി എന്ന ക്രെഡിറ്റ് അദ്ദേഹത്തിനു സ്വന്തമാണ്.
2006 ൽ ആരംഭിച്ച ഇന്ത്യാ ഗാർഡൻ റസ്റ്ററന്റ് തന്നെയാണ് അമേരിക്കക്കാർക്കിടയിലും സണ്ണി മാളിയേക്കലിനെ പ്രിയങ്കരനാക്കിയത്. അമേരിക്കയെ നടുക്കിയ സെപ്റ്റംബർ 11 ലെ ഭീകരാക്രമണ സമയത്ത് എഫ്.ബി.ഐയുടെയും ന്യുയോർക്ക് പോലീസിന്റെയും വോളണ്ടിയറായി പ്രവർത്തിക്കുകയും ആ സദ്പ്രവൃത്തി അദ്ദേഹത്തിന് നിരവധി അവാർഡുകൾ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഒരിക്കൽ കൂടി മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. മുന്‍പു നടന്ന ബോൾഗാട്ടി പാലസ് തന്നെ ജനുവരി 13 ന് ആറിന് ആരംഭിക്കുന്ന ചടങ്ങുകളുടെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാർഡുകളും മുന്പെന്നത്ത പോലെ നൽകുന്നു. മാറ്റമുളളത് ഇന്ത്യ പ്രസ്ക്ലബ്ബ് നേതൃത്വത്തിനും ജൂറി അംഗങ്ങൾക്കും അവർ തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാവിനുമായിരിക്കും. പ്രസിഡന്റായ മധുവിനൊപ്പം സു നിൽ തൈമറ്റമാണ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്. ഒപ്പം സണ്ണി പൗലോസ് (ട്രഷറർ ), ജയിംസ് വർഗീസ് (വൈസ് പ്രസിഡന്റ്). അനിൽ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ് (ജോയിന്റ് ട്രഷറർ) , മാധ്യമശ്രീ പുരസ്കാര കമ്മിറ്റി ചെയർമാൻ മാത്യു വർഗീസ് , ചീഫ് കണ്‍സൽട്ടന്റ് ജോർജ് ജോസഫ് എന്നിവർ അടങ്ങുന്ന ടീമും പ്രവർത്തിക്കുന്നു.
മാധ്യമശ്രീ പദ്ധതിക്ക് ഗോൾഡ് സ്പോണ്‍സർഷിപ്പുമായി സണ്ണി മാളിയേക്കൽ
10:05 PM Dec 15, 2018 | Deepika.com