ഫിലഡല്‍ഫിയയില്‍ കോണ്‍ഗ്രസ് വിജയം ആഘോഷിച്ചു

12:49 PM Dec 15, 2018 | Deepika.com
ഫിലാഡല്‍ഫിയ: ഇന്റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ഡിസംബര്‍ പത്താംതീയതി സ്വചൗനന്‍ ചൈനീസ് റെസ്റ്റോറന്റില്‍ കൂടി കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയം ആഘോഷിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളാ നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, മുന്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍, ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, സെക്രട്ടറി ജോണ്‍സണ്‍ സാമുവേല്‍, കോര പി. ചെറിയാന്‍, ജോമോന്‍ കുര്യന്‍, സജി ജേക്കബ്, കെ.എസ് ഏബ്രഹാം, വര്‍ഗീസ് കുര്യന്‍, മാത്യു ജോഷ്വാ, സണ്ണി, ജിജോമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും തൃശൂര്‍ ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എന്‍. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം അറിയിച്ചു.

ഫിലഡല്‍ഫിയയിലെ ഓവര്‍സീസ് കോണ്‍ഗ്രസ് ചാപ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു ഒരു മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നതിനും തീരുമാനിച്ചു. താത്പര്യമുള്ളവര്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്. പിആര്‍ഒ കുര്യന്‍ രാജന്‍ അറിയിച്ചതാണിത്.

സന്തോഷ് ഏബ്രഹം (പ്രസിഡന്റ്) 215 605 6914, ഷാലു പുന്നൂസ് (ജനറല്‍ സെക്രട്ടറി) 215 482 9123, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം