ഫര്‍വാനിയ: വെല്‍ഫെയര്‍ കേരള കുവൈത്ത് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഗിരീഷ് വയനാട്, അഷ്കര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി സ്വാബിര്‍ അന്‍സാരിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് അന്‍വര്‍ സഈദ്, സക്കീര്‍ ഹുസൈന് തുവ്വൂര്‍ എന്നിവര്‍ സാബിര്‍ അന്‍സാരിയെ അനുസ്മരിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് ട്രഷറര്‍ അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു.
മലപ്പുറം ജില്ലാ ഭാരവാഹികള്‍: റഫീഖ് ബാബു പൊന്മുണ്ടം (പ്രസിഡന്റ്), മുഹമ്മദ് നൈസാം (ജന. സെക്രട്ടറി), അഷ്റഫ് പൊന്നാനി (ട്രഷറര്‍), അബൂബക്കര്‍ ആക്കോട് (വൈസ് പ്രസിഡന്റ്), നബീല നജ്മുദ്ദീന് (ജോയിന്റ് സെക്രട്ടറി), അന്‍വര്‍ ഷാജി (അസിസ്റ്റന്റ് ട്രഷറര്‍). തോമസ് പി.സി , അബ്ദുള്‍ റസാഖ് എന്‍.പി , അന്‍വര്‍ സഈദ് , ബുഷൈന റഫീഖ്, ഫെമിന അഷ്റഫ്, നബീല നജ്മുദീന്, ഉസാമ അബ്ദുറസാഖ്, സാദിയ നൈസാം, ഷൗക്കത്ത് വളാഞ്ചേരി, ഷുക്കൂര്‍ വണ്ടൂര്‍ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
വെല്‍ഫെയര്‍ കേരള മലപ്പുറം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
02:32 PM Dec 14, 2018 | Deepika.com