കുവൈറ്റ് സിറ്റി: ഡിസം: 28, 29 തിയതികളില്‍ കുവൈത്ത് സിറ്റിയിലെ മസ്ജിദ് അല്‍ കബീറില്‍ നടക്കുന്ന ഇസ് കോണ്‍ 2018 ന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാവുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ആകര്‍ഷമായ സമ്മാനങ്ങള്‍ 28 -നു നടക്കുന്ന പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യുന്നതാണ്. മത്സരത്തിന്റെ അവസാന ദിവസം ഡിസംബര്‍ 15-നു ശനിയാഴ്ച രാത്രി വരെയാണ്. ക്വിസ് മത്സരത്തിന പങ്കെടുക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.www islahikuwait.org . കൂടുതല്‍ വിവരങ്ങള്‍ ക് ബന്ധപ്പെടുക 96669450/ 97541907/60023708.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
ഇസ്ക്കോണ് 2018 ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
02:31 PM Dec 14, 2018 | Deepika.com