അബുദാബി: അബുദാബി ക്രിക്കറ്റിന്റെ 2019-20 വർഷത്തേക്കുള്ള ഓദ്യോഗിക മെഡിക്കൽ പാർട്ണറായി അഹല്യ ഗ്രൂപ്പ് തെരഞ്ഞെടുക്കപ്പെട്ടു. അബുദാബി സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അബുദാബി ക്രിക്കറ്റ് സിഇഒ മാത്യു ബൗച്ചറും അഹല്യ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വിബു ബോസും ഇതു സംബന്ധിച്ചു ധാരണാ പത്രം ഒപ്പുവച്ചു.
2018ൽ ആരംഭിച്ച അബുദാബി ടി-20 ലീഗും സയിദ് ക്രിക്കറ്റ് അക്കാഡമിയും ക്രിക്കറ്റ്, ഫുട്ബോൾ, റഗ്ബി, നെറ്റ്ബോൾ പരിശീലന സൗകര്യങ്ങളും നിരവധി ആഭ്യന്തര ക്രിക്കറ്റ് ലീഗുകളും ഉൾക്കൊള്ളുന്നതാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അബുദാബി ക്രിക്കറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഫിഫാ നിലവാരത്തിലുള്ള ഫുട്ബോൾ പരിശീലന ഗ്രൗണ്ടുകളും വിവിധ കായിക മത്സരങ്ങളുടെ പരിശീലനവും സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അബുദാബി ക്രിക്കറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അഹല്യ മെഡിക്കൽ ഗ്രൂപ്പും അബുദാബി ക്രിക്കറ്റും ധാരണാ പത്രം ഒപ്പുവച്ചു
08:26 PM Dec 13, 2018 | Deepika.com