അബുദാബി: അബുദാബി സിഎസ്ഐ (മലയാളം) ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 14 വെള്ളിയാഴ്ച വൈകിട്ട് 5.30ന് അബുദാബി സെന്റ് ആഡ്രൂസ് ദേവാലയത്തിൽ നടത്തപ്പെടും.
പ്രശസ്ത്ത സംഗീതജ്ഞരായ മേരി ഡോനൽലി, മാത്യു മക്കോണൽ, ജോർജ് എം. കോശി, എം. തോമസ് തോമസ്, രാജൻ ഡേവിഡ് തോംമസ്ണ് തുടങ്ങിയവരുടെ ക്രിസ്മസ് ഗാനങ്ങളടക്കം നിരവധി ഗാനങ്ങൾ 50 അംഗ ഗായകസംഘം ആലപിക്കും. പ്രശസ്ത കരോൾ സർവീസിൽ വേസ്ലി പി. കുരുവിള(യുടിസി, ബാംഗ്ലൂർ) ക്രിസ്മസ് സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരി റവ. സോജി വി. ജോണുമായി 050-4120123 എന്ന നബറിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി സിഎസ്ഐ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് വെള്ളിയാഴ്ച
08:19 PM Dec 13, 2018 | Deepika.com