ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കണ്വൻഷൻ പൂർണ പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റർ. കണ്വൻഷൻ ഒരുങ്ങളുടെ ഭാഗമായെത്തിയ കഐച്ച്എൻഎ പ്രസിഡന്റ് ഡോ. രേഖാ മേനോന് ഗംഭീര സ്വീകരണമാണ് ഡിട്രോയിറ്റിൽ ലഭിച്ചത്.
കഴിഞ്ഞ വർഷം നടന്ന കഐച്ച്എൻഎ ഡിട്രോയിറ്റ് കണ്വൻഷന് നേതൃത്വം നൽകിയ പ്രഡിഡന്റ് സുരേന്ദ്രൻ നായർ, ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറർ സുദർശന കുറുപ്പ്, കണ്വൻഷൻ ചെയർമാൻ രാജേഷ് നായർ, രജിസ്ട്രേഷൻ ചെയർമാൻ സുനിൽ പിങ്കോൾ തുടങ്ങിയ പ്രമുഖർ സ്വീകരണത്തിൽ പങ്കെുത്തു.
സംഘാടന മികവിലും കലാപരിപാടികളുടെ വ്യത്യസ്ഥതയിലും കഐച്ച്എൻഎ കണ്വൻഷനുകളുടെ ചരിത്രത്തിൽ മികച്ചത് സംഘടിപ്പിച്ച ഡിട്രോയിറ്റ് ചാപ്റ്ററിന്റെ സ്വീകരണം ആവേശം നൽകുന്നതാണെന്ന് ഡോ. രേഖാ മോനോൻ പറഞ്ഞു. ന്യൂജേഴ്സി കണ്വൻഷൻ മികച്ചതാക്കാൻ ഓരോരുത്തരുടേയും പിന്തുണയും അവർ തേടി.
അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് കണ്‍വൻഷനാണ് ന്യുജേഴ്സിയിൽ നടക്കുക. ഓഗസറ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ ചെറിഹിൽ ക്രൗണ്‍പ്ലാസാ ഹോട്ടലിലാണ് കണ്വൻഷൻ.
റിപ്പോർട്ട്: ശ്രീകുമാർ പി.
ന്യുജേഴ്സി കണ്വൻഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റർ
07:49 PM Dec 13, 2018 | Deepika.com