ഫർവാനിയ : ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. ഫർവാനിയ ക്രൗണ്‍ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ പത്തു വർഷമായി സേവനം ചെയ്യുന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും വൈസ് ചെയർമാൻ മുന്തസർ മജീദ്, എക്സിക്യൂട്ടീവ് ബോർഡ് അഡ്വൈസർ ഡോ. ഖാലിദ് അൽ കന്തരി എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
ശിഫ അൽ ജസീറ ഫർവാനിയ, ഫഹാഹീൽ , അബാസിയ എന്നിവടങ്ങളിലെ ജീവനാക്കാരുടെ ഒത്തുകൂടലായി ആഘോഷ വേള മാറി. പത്തു വർഷത്തിനടയിൽ ശിഫ അൽ ജസീറ ആരോഗ്യ മേഖലയിൽ കരസ്ഥമാക്കിയ നേട്ടങ്ങളും നൽകിയ സംഭാവനകളും ശ്രദ്ധേയമാണെന്ന് മുൻതസർ മജീദ് പറഞ്ഞു. ശിഫ ജസീറയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. കെ.ടി റബീയുള്ളയുടെ ദീർഘവീക്ഷണവും കഠിനാധ്വാനവും അദ്ദേഹം അനുസ്മരിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഗുണമേ·യുടെ ചികൽസാ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടിലാണ് ശിഫ അൽ ജസീറ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പതിറ്റാണ്ടോളം മികച്ച പ്രവർത്തനവും സ്ഥിരതയുള്ള വളർച്ചയും സാധ്യമായതിൽ എക്സിക്യൂട്ടീവ് ബോർഡ് അഡ്വൈസർ ഡോ. ഖാലിദ് അൽ കന്തരി സംതൃപ്തി പ്രകടിപ്പിച്ചു. ഫർവാനിയ ജനറൽ മാനേജർ സുബൈർ മുസല്യാരകത്ത്, ഫഹാഹീൽ ജനറൽ മാനേജർ റിസ്വാൻ അബ്ദുൽ ഖാദർ, അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക് ജനറൽ മാനേജർ അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു. നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു. വിവിധ ഗൾഫ് രാജ്യങ്ങളിലായി മുപ്പതിലേറെ മെഡിക്കൽ സെന്ററുകൾ ശിഫ അൽ ജസീറ ഗ്രൂപ്പിനുണ്ട്. 700 ലേറെ ഡോക്ടർമാർ ഉൾപ്പടെ നാലായിരത്തിലേറെ ജീവനക്കാർ വിവിധ ശാഖകളിലായി ജോലി ചെയ്യുന്നു. ഓരോ ദിവസവും ശരാശരി ഇരുപതിനായിരത്തിലേറെ പേർക്ക് ആരോഗ്യ സേവനം നൽകുന്നതായും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ശിഫ അൽ ജസീറ പത്താം വാർഷികം ആഘോഷിച്ചു
11:11 PM Dec 12, 2018 | Deepika.com