കുവൈത്ത് സിറ്റി: പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചു. പാസ്പോർട്ട് അപേക്ഷയോടൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവിൽ ഐഡി പകർപ്പുവയ്ക്കണമെന്ന നിർദേശമാണ് വ്യാപക പ്രതിഷേധത്തെ തുടർന്നു റദ്ദാക്കിയത്.
പാസ്പോർട്ട് സേവനം നൽകുന്ന കോക്സ് ആൻഡ് കിംഗ്സ് ഏജൻസിക്കയച്ച പുതിയ സർക്കുലറിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ ഏതെങ്കിലും രണ്ട് അംഗീകൃത തിരിച്ചറിയൽ രേഖ അപേക്ഷയോടൊപ്പം വയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ്രെഡെവിംഗ് ലൈസൻസ് എന്നിവയെല്ലാം പരിഗണിക്കും. സിവിൽ ഐഡി വ്യാപകമായി ദുരുപയോഗം നടത്തുവാനുള്ള സാധ്യത പരിഗണിച്ച് കോപ്പി നൽകുവാൻ പലരും തയാറായിരുന്നില്ല. സിവിൽ ഐഡി നിർബന്ധമാക്കിയ ഉത്തരവ് അറിയാതെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കോക്സ് ആൻഡ് കിംഗ്സിൽ നിന്നും അപേക്ഷ സമർപ്പിക്കാനാകാതെ മടങ്ങിയത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
പാസ്പോർട്ട് പുതുക്കൽ: എംബസി നിബന്ധന പിൻവലിച്ചു
11:09 PM Dec 12, 2018 | Deepika.com