അബാസിയ : കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ യാത്ര കുവൈത്ത് കേരളത്തിലുണ്ടായ പ്രളയത്തിൽ നഷ്ടം സംഭവിച്ച അംഗങ്ങൾക്ക് 20,000 രൂപ വീതം സഹായധനം നൽകും. അബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടത്തിയ അബാസിയ യൂണിറ്റ് പൊതുയോഗത്തിൽ പ്രളയദുരിതാശ്വാസ നിധിയിലേക്ക് യൂണിറ്റ് സമാഹരിച്ച തുക കേന്ദ്രകമ്മിറ്റിക്ക് നൽകി.
ഡിസംബർ 15ന് നടക്കുന്ന യാത്രാ ഓണ്‍ലൈൻ ടാക്സി യോഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയും പ്രളയത്തിൽ നഷ്ടം സംഭവിച്ച മൂന്ന് അംഗങ്ങൾക്കുള്ള തുകയും കൈമാറും. അബാസിയ യൂനിറ്റ് പ്രസിഡൻറ് പ്രമോദ് അധ്യക്ഷത വഹിച്ചു. യാത്ര പ്രസിഡൻറ് അനിൽ ആനാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിസ്മോൻ ചാക്കോ ഭാവി പ്രവർത്തനം വിശദീകരിച്ചു. കേന്ദ്രകമ്മിറ്റിക്ക് വേണ്ടി ട്രഷറർ അനൂപ് ആറ്റിങ്ങലും യൂണിറ്റ് കമ്മിറ്റിക്കായി ടഷറർ ഷിബു അന്പാട്ടും കണക്ക് അവതരിപ്പിച്ചു. ജോയിൻറ് സെക്രട്ടറി ജീസണ്‍, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ യോഗം നിയന്ത്രിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
യാത്രാ കുവൈത്ത് അംഗങ്ങൾക്ക് പ്രളയദുരിതാശ്വാസ സഹായധനം നൽകും
11:07 PM Dec 12, 2018 | Deepika.com