സാൽമിയ : കിഫ് സോക്കർ ലീഗ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ സ്കൈനെറ്റ് ഗോവ ഇന്ത്യൻ സ്ട്രൈക്കഴ്സിനെ 2-0ത്തിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ എകെഎഫ്സി എവിസി ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് സെമിയിൽ പ്രവേശിച്ചു.
മത്സരത്തിലൂടനീളം ആധിപത്യം പുലർത്തിയ എകെഎഫ്സിക്കുവേണ്ടി കളിയുടെ ആദ്യപകുതിയിൽ ഇൻസമാം നാസർ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി ജിനീഷ് കുട്ടാപ്പു ലീഡുയർത്തി. മൂന്നാം മത്സരത്തിൽ ഡോണ്‍ ബോസ്കോ ഗോവയും ഗോവ ഫുട്ബാൾ ക്ലബും രണ്ടുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന മത്സരത്തിൽ യുനൈറ്റഡ് ഗോവക്കെതിരെ സ്പാർക്സ് എഫ്സി രണ്ട് ഗോളിന് തിളക്കമാർന്ന വിജയം നേടി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കിഫ് സോക്കർ ലീഗ്: എകെഎഫ്സിയും സ്കൈനെറ്റ് ഗോവയും സെമിയിൽ പ്രവേശിച്ചു
11:00 PM Dec 12, 2018 | Deepika.com