മസ്ക്കറ്റ് : മസ്ക്കറ്റിലെ വിവിധ ക്രിസ്തീയ ഇടവകളുടെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്മസ് കരോൾ ആഘോഷം ഡിസംബർ 14 വെള്ളിയാഴ്ച വൈകിട്ട് എട്ടിന് മസ്ക്കറ്റിലെ റൂവി സെന്റ് തോമസ് പള്ളിയിൽ നടക്കപ്പെടും. മലങ്കര ഓർത്തഡോക്ൾസ് സഭയിലെ ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും.
വിവിധ ഇടവകളുടെ ക്രിസ്മസ് ഗാന ശുശ്രുഷ, ബൈബിൾ റീഡിംഗ് , റ്റബ്ലോ
ക്രിസ്മസിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഈ വർഷത്തെ സംയുക്ത ക്രിസ്മസ്, കരോൾ ആഘോഷത്തിന്റെ ക്രമീകരണങ്ങൾ നടന്നുവരുന്നതായി പ്രസിഡന്റ് ഫാ. പി.ഒ. മത്തായി, ജനറൽ കണ്‍വീനർ ഫാ. എം.ഡി.കോശി, സെക്രട്ടറി രാജേഷ് വർക്കി ചാക്കോ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ബിജു ജേക്കബ്
മസ്ക്കറ്റിൽ സംയുക്ത ക്രിസ്മസ്, കരോൾ ആഘോഷം വെള്ളിയാഴ്ച
03:11 AM Dec 12, 2018 | Deepika.com