ഷാ​ഡോ യു​എ​ഇ വാ​ർ​ഷി​ക സം​ഗ​മം ഷാ​ർ​ജ​യി​ൽ സം​ഘ​ടി​പ്പി​ച്ചു

03:10 AM Dec 12, 2018 | Deepika.com
ഷാ​ർ​ജ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യു​എ​ഇ​യി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ ഷാ​ഡോ സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സം​ഗ​മം ഡി​സം​ബ​ർ 7ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഷാ​ർ​ജ നാ​ഷ​ണ​ൽ പെ​യി​ന്‍റ് ഹി​റാ റ​സ്റ്റാ​റ​ന്‍റ് പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഷാ​ഡോ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ ത​ച്ച​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​ജു പ​ന്ത​ളം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പേ​ഴ്സ​ണാ​ലി​റ്റി ഡ​വ​ല​പ്പ്മെ​ന്‍റ് ട്രെ​യി​ന​റും അ​ൽ വ​ഫാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ സി. ​മു​നീ​ർ ക്ലാ​സെ​ടു​ത്തു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തു​ടി പൂ​ബാ​ണം ക​ലാ​വേ​ദി​യു​ടെ നാ​ട​ൻ​പാ​ട്ടും അ​ര​ങ്ങേ​റി. ശ്രീ​ജി​ത്ത് എ.​കെ. അ​നു​ശോ​ച​ന പ്ര​മേ​യ​വും പ്ര​ദീ​പ് കു​റ്റി​ക്കോ​ൽ, ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ര​വീ​ന്ദ്ര​ൻ ക​ള​ക്ക​ര ഗോ​പി അ​ര​മ​ങ്ങാ​നം, വി​ജേ​ഷ്, വേ​ണു, ജ​യ​കു​മാ​ർ, മ​ണി കൊ​ള​ത്തൂ​ർ, അ​നി​ൽ, സ​ന​ൽ, ധ​നേ​ഷ്, ഹ​രി കാ​ന​ത്തൂ​ർ, മൊ​യ്ദീ​ൻ​കു​ഞ്ഞി ബ​ന്ത​ടു​ക്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ്, അ​നി​ൽ വ​ള​വി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് കൂ​രാ​ന്പ്, വി​നോ​ദ് ക​രു​വി​ൻ​ജ്യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള