ഫുജൈറ : ഗിഹോണ്‍ തിയോളജിക്കൽ സെമിനാരി മിഡിൽ ഈസ്റ്റ് ഒന്നാമത് ബിരുദദാന സമ്മേളനം അൽഹെയ്ൽ മീഡിയ പാർക്ക് കണ്വെൻഷൻ സെന്ററിൽ നടത്തപ്പെട്ടു. സെമിനാരി ഡയറക്ടർ റവ. എം. വി സൈമണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റവ. ജോഷ് മാൻലേ (യുഎസ്എ) മുഖ്യാതിഥി ആയിരുന്നു. ’ക്രിസ്തുവിന്റെ പടയാളികൾ’ എന്നതായിരുന്നു സമ്മേളനത്തിന്റെ തീം.
സെമിനാരി ഫാക്കൽറ്റി പ്രൊഫ. ജോർജി തോമസ് അവതാരകനായിരുന്നു. പ്രിൻസിപ്പൽ ഷിജു കെ. സാമുവേൽ സ്വാഗത പ്രസംഗം നടത്തി. സെമിനാരി ഡയറക്ടർ റവ. എം.വി സൈമണ്‍ ആമുഖ പ്രസംഗം നടത്തി. രജിസ്ട്രാർ റവ. ജോണ്സൻ ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ഷാജി ഐക്കര അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായ റവ. ജോഷ് സന്ദേശം നൽകി. റവ. സ്റ്റീവ് ജെന്നിംഗ്സ് (യുഎസ് എ) ഉദ്ബോധന പ്രഭാഷണം നടത്തി. അക്കാഡമിക് ഡീൻ റെവ. ഡോ. ജോസഫ് മാത്യു ബിരുദധാരികളെ പരിചയപ്പെടുത്തി. മീഡിയ കോ ഓർഡിനേറ്റർ ഡഗ്ളസ് ജോസഫ് ഗിഹോണ്‍ സെമിനാരിയുടെ പ്രവർത്തനങ്ങൾ വിശദികരിച്ചു. പാസ്റ്റർ ജെയിംസ് കെ ഈപ്പൻ (യുപിഎഫ് ഈസ്റ്റേണ്‍ റീജിയൻ പ്രസിഡന്റ്) കമ്മീഷനിംഗ് പ്രാർഥന നയിച്ചു.
എം.ഡിവ്, ബി. റ്റിഎച്ച്, ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയ പതിനെട്ട് വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു. ഇൻറ്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ അംഗീകാരമുള്ള വയാണ് ഗിഹോണ്‍ സെമിനാരിയുടെ കോഴ്സുകൾ . 2015ൽ ഫുജൈറ കേന്ദ്രമാക്കി ആരംഭിച്ച സെമിനാരിയുടെ ബ്രാഞ്ചുകൾ ഷാർജ, റാസൽ കൈമ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: ഡഗളസ് ജോസഫ്
ഫുജൈറ ഗിഹോണ്‍ തിയോളജിക്കൽ സെമിനാരി ബിരുദദാന സമ്മേളനം
10:14 PM Dec 10, 2018 | Deepika.com