കുവൈത്ത്: ഫർവാനിയ കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിസംബർ 28, 29 തീയതികളിൽ മസ്ജിദുൽ കബീറിൽ സംഘടിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് കോണ്‍ഫറൻസിന്റെ ഭാഗമായി സിആർഇ മീറ്റ് സംഘടിപ്പിച്ചു. ഫർവാനിയ ദാറുൽ ഹിക്മയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. അമീർ, ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി അഹമ്മദ് കെ. മുഹമ്മദിൽ നിന്നും ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ച് കൊണ്ട് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു.
അഹമ്മദ് ദുൽകിഫ് (സാൽമിയ ഐപിഎസ്), മറിയം ഷിഹാബുദ്ദീൻ (സാൽമിയ ഡൊണ്‍ ബോസ്കോ), അഫ്ര അഫ്രാത് (അബാസിയ ഇറ്റർഗ്രേറ്റ്ഡ്), ഇഷ് വാഖ് (അബാസിയ ജാബ്രിയ സ്കൂൾ), ഹംദാൻ മൂസ, നിഹാ അബ്ദുൽ ലതീഫ് (അബാസിയ ഇന്ത്യൻ സെന്്രറൽ സ്കൂൾ) നദാ നിസാർ (അബാസിയ കുവൈത്ത് ഇന്ത്യൻ) അഹ്സാം അബ്ദുൽ അസീസ് , റിസ് വാന നിസാം ( യുണൈറ്റ്ഡ് ഇന്ത്യൻ ), മൊഹമ്മദ് സഹൽ (ഭവൻസ് അബാസിയ), അസീം മുജീബ്,റഷാദ് സുബൈർ (ലേണേർസ് അബാസിയ), ഫാദിൽ അസ്ലം. ആയ്ഷ ബാസിൽ (ഇന്ത്യൻ കമ്മ്യുണിറ്റി ഖൈത്താൻ ),ഫർദീൻ ,അഫ്രാന മൂസ (ഇന്ത്യൻ കമ്മ്യുണിറ്റി സീനിയർ സാൽമിയ)ബഹീജ് , ഹിബാ ഫാറൂഖ് (ഐ സി എസ് കെ അമ്മാൻ. സാൽമിയ),അൽതാഫ് ബഷീർ, ഷിസ സൈനബ് (ഗൾഫ് ഇന്ത്യൻ ഫഹാഹീൽ), ഇർഷാദ് , ഫാതിമ സിയ(ഇന്ത്യൻ ഇന്റർ നാഷനൽ മൻ ഗഫ്), ഫാദിൽ മുജീബ്(കാർമൽ സ്കൂൾ ഖൈത്താൻ), മുഹ്സിൻ ഡിപി എസ്. അഹ്മദി) ജലീൽ മലപ്പുറം (ഇസ്കോണ്‍ വൈസ് ചെയർമാൻ) അധ്യക്ഷതയിൽ ചേർന്ന പ്രി ഇസ്കോണ്‍ മീറ്റ് അഷറഫ് ഏകരൂൽ, സുനാശ് ശുക്കൂർ , കെ സി അബ്ദുൽ ലത്തീഫ് എന്നിവർ നിയന്ത്രിക്കുകയും. മഹബൂബ് കാപ്പാട് സ്വാഗതവും അനിലാൽ. ആസാദ് നന്ദിയും പറഞ്ഞു.
ഡിസംബർ 29നു ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്ന വിദ്യാർഥി സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനു പ്രത്യേകം തയാറാക്കിയ ഫോറം പൂരിപ്പിച്ച് ഇസ്ലാഹി സെന്റർ യൂണിറ്റു ഭാരവാഹികളെയോ വിദ്യാർഥി സമിതി അംഗങ്ങളെയോ ഏൽപ്പിക്കാവുന്നതാണെന്നു ഇസ്കോണ്‍ സംഘാടക സമിതി അറിയിച്ചു . ഓണ്‍ ലൈൻ രജിസ്ട്രേഷൻ ഇസ്ലാഹി സെന്റർ വെബ് സൈറ്റ് (www.islahikuwait.org) ഉപയോകപ്പെടുത്താവുന്നതാണു. പൂരിപ്പിച്ച അപേക്ഷകൾ 96669450 എന്ന വാട്സ് ആപ്പ് നന്പറിലോ isconkwt@gmail.com ലോ മെസ്സെജ് അയക്കാവുന്നതാണു. വിശദ വിവരങ്ങൾക്കു 9666 9450, 9754 1907, 6601 4181 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
സിആർഇ മീറ്റ് സംഘടിപ്പിച്ചു
10:12 PM Dec 10, 2018 | Deepika.com