കുവൈത്ത്: ഓവർസീസ് എൻസിപി കുവൈറ്റ് ദേശീയകമ്മിറ്റി പ്രസിഡന്റും, നോർക്ക ലോക കേരളസഭ അംഗവുമായ ബാബു ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘം, എൻസിപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ എം.പി , മുൻ എംപിയും എൻസിപിയിലെ ഓവർസീസ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രൊഫ. ഡി.പി. ത്രിപാഠിയേയും സന്ദർശിച്ചു.
ഗൾഫിലെ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും പരാതികളും പ്രവാസികളുടെ മൃതശരീരം സൗജന്യമായി വിമാനങ്ങളിൽ നാട്ടിൽ എത്തിക്കുന്നതും അവധിക്കാലത്ത് പ്രവാസി യാത്രക്കാർക്ക് ന്യായമായ വിമാന യാത്രാ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇന്ത്യ ഗവണ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുവാൻ മുൻകൈയെടുക്കണമെന്ന അഭ്യർത്ഥിക്കുകയും എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസി ഘടകങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിവിധ രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഓവർസീസ് എൻസിപി പ്രതിനിധികൾ എൻസിപി ദേശീയ നേതാക്കളെ സന്ദർശിച്ചു
10:05 PM Dec 10, 2018 | Deepika.com