ന്യുജേഴ്സി: കഴിഞ്ഞവാരം ഇമിഗ്രേഷൻ അധികൃതർ ന്യുജേഴ്സിയിൽ നടത്തിയ വേട്ടയിൽ അനധികൃതമായി കുടിയേറിയവരേയും കുറ്റക്യത്യങ്ങളിൽ ഉൾപ്പെട്ടവരേയും ഇന്റർപോൾ അന്വേഷിക്കുന്നവരേയും, മറ്റു രാജ്യങ്ങളിൽ കുറ്റ കൃത്യങ്ങളിൽ പ്രതികളായവരേയും ഉൾപ്പെടെ 105 പേരെ അറസ്റ്റു ചെയ്തതായി ഡിസംബർ 7 വെള്ളിയാഴ്ച ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു.
അമേരിക്കയിൽ നിന്നും പുറത്താക്കി വീണ്ടും അനധികൃതമായി പ്രവേശിച്ചവരും അറസ്റ്റ് ചെയ്തവരിലുണ്ടെന്നു ഫെഡറൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂജേഴ്സിയിലെ 21 കൗണ്ടികളിൽ, 16 എണ്ണത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ, ഇമിഗ്രേഷൻ ജഡ്ജിന്റെ മുന്പിൽ ഹാജരാക്കി ഡിപ്പോർട്ടേഷൻ നടപടികൾ ആരംഭിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് സ്വീകരിച്ചിരിക്കുന്ന സീറോ ടോളറൻസ് പോളിസി കർശനമായി നടപ്പാക്കുവാൻ ഇമിഗ്രേഷൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ന്യൂജേഴ്സിയിൽ ഇമിഗ്രേഷൻ അധികൃതർ 105 അനധികൃത കുടിയേറ്റക്കാരെ പിടികൂടി
09:59 PM Dec 10, 2018 | Deepika.com