ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോണ് കെ ജോർജിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി രാധാകൃഷ്ണൻ കുഞ്ഞുപിള്ള(പ്രസിഡന്റ്), ബാബുരാജ് പിള്ള (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ(സെക്രട്ടറി),
ജോണ് കെ. ജോർജ് (ട്രഷറർ), ലാൽസണ് മത്തായി (ജോയിന്റ് സെക്രട്ടറി), ചെറിയാൻ വർഗീസ് (ജോയിന്റ് ട്രഷറർ), എബ്രഹാം തോമസ്(ടീം ക്യാപ്റ്റൻ), ഡേവിഡ് മോഹൻ(വൈസ് ക്യാപ്റ്റൻ), വിശ്വനാഥൻ കുഞ്ഞുപിള്ള(ടീം മാനേജർ), ചെറിയാൻ കോശി(ജൂനിയർ ടീം ക്യാപ്റ്റൻ),
വിഷ്ണു വിശ്വനാഥ(മീഡിയ കോഓർഡിനേറ്റർ), ജോണ് കുസുമാലയം & ഡോ. മധു പിള്ള(ഓഡിറ്റേഴ്സ് ), പ്രൊ. ജോസഫ് ചെറുവേലി (ഉപദേശക സമിതി അധ്യക്ഷൻ), സുരേഷ് നായർ(ട്രസ്റ്റീ ബോർഡ് ചെയർമാൻ), സജി താമരവേലിൽ, ജയപ്രകാശ് നായർ, ബിജു മാത്യു, സാജു എബ്രഹാം(ട്രസ്റ്റീ ബോർഡ് അംഗങ്ങൾ), ജയിൻ ജേക്കബ് & കൃഷ്ണരാജ് മോഹനൻ(പേട്രൻസ്) എന്നിവരെ തെരഞ്ഞെടുത്തു.
കഴിഞ്ഞ വർഷം ഭാരത് ബോട്ട് ക്ലബ്ബ് പങ്കെടുത്ത മത്സര വള്ളംകളികളിൽ രണ്ടിടത്ത് വിജയകിരീടം നേടിയ ടീമംഗങ്ങളെ അനുമോദിച്ചുകൊണ്ട് പ്രൊ. ചെറുവേലിയും ജെയിൻ ജേക്കബും ചേർന്ന് ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് ചെറിയാൻ കോശി നന്ദിപ്രകാശനം നിർവഹിച്ചു. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം പരിപാടികൾക്ക് തിരശീല വീണു.
റിപ്പോർട്ട്: ജയപ്രകാശ് നായർ