പ്രളയാനന്തരം സാരഥിയുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും 50 ലക്ഷത്തിൽപരം തുക പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും അത് നാലു ഘട്ടങ്ങളായി വിതരണം ചെയ്യുവാനുമുള്ള പദ്ധതി തയാറാക്കുകയും ചെയ്തു. അതിൻപ്രകാരം ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവനയായും നൽകിയിരുന്നു.
തുടർന്നു രണ്ടാംഘട്ടമായി സഹായവിതരണത്തിനായി സാരഥി കുവൈറ്റ് പ്രളയബാധിതരിൽ നിന്ന് 80ൽ പരം അപേക്ഷകൾ സ്വീകരിക്കുകയും അതിൻമേൽ അവർക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കിയും അതിൽ കുവൈത്തിലെ പ്രവാസികളായ 40 പേർക്കുള്ള സാന്പത്തിക സഹായ വിതരണമാണ് നടന്നത്.
സാരഥി പ്രസിഡന്റ് സുഗുണൻ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അജി. കെ.ആർ സ്വാഗതം ആശംസിച്ചു. സാരഥി കുവൈറ്റിന്റെ സ്പോണ്‍സറായ ബഹറിൻ എക്സ്ചേഞ്ച് കന്പനി ജനറൽ മാനേജർ മാത്യൂസ് വർഗീസ് സാന്പത്തിക സഹായ വിതരണം ഉദ്ഘാടനം നടത്തി.
പ്രളയാനന്തര സഹായങ്ങളുടെ മൂന്നാംഘട്ടമായി ബാക്കിയുള്ള അപേക്ഷകരുടെ സാന്പത്തിക സഹായം കേരളത്തിലെ വിവിധ ജില്ലാതലത്തിൽ വിതരണം ചെയ്യുന്നതിനോടൊപ്പം, നാലാംഘട്ടമായി പൂർണമായും വീട് തകർന്നവർക്കായി ഭവന നിർമ്മാണ പദ്ധതിയുമായി സാരഥി കുവൈറ്റ് മുന്നോട്ട് പോകുകയാണ് എന്നും പദ്ധതിയുടെ ഉത്ഘാടനം സാരഥിയുടെ 19ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 21 സംഘടിപ്പിക്കുന്ന മെഗാഷോ ന്ധ സാരഥീയം 2018 ന്ധ ൽ വച്ചു നടത്തുമെന്ന് സാരഥി പ്രളയസഹായ കമ്മിറ്റി കണ്‍വീനർ സജീവ് നാരയണൻ അറിയിച്ചു.
ബഹ്റിൻ എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ രാംദാസ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അജിത്ത്, സാരഥി ട്രസ്റ്റ് ചെയർമാൻ സുരേഷ്, വനിതാവേദി ചെയർപേഴ്സണ്‍ രാധാ ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിക്കുകയും സാരഥി ട്രഷറർ ബിജു. സി.വി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ