സമചതുരത്തിലും ദീർഘചതുരത്തിലും തയാറാക്കിയ കാർട്ടൻ അടക്കമുള്ള ബാഗേജുകൾക്കു വിലക്കില്ലെങ്കിലും വൃത്താകൃതിയിലും , ഉരുണ്ടതുമായ ബാഗേജുകൾ സ്വീകരിക്കില്ല. പരിധിക്കപ്പുറം നീണ്ടതും കൃത്യമായ ആകൃതിയില്ലാതെ കെട്ടിയതുമായ ബാഗേജുകളും അനുവദനീയമല്ല.
നീളമുള്ള വള്ളികൾ തൂങ്ങിക്കിടക്കുന്ന ബാഗേജുകളും അനുവദിക്കില്ല. ബാഗേജിന്റെ ഒരുവശമെങ്കിലും പരന്നതായിരിക്കണമെന്നും നിർബന്ധനയുണ്ട്. രണ്ടു ബാഗുകൾ ഒന്നിച്ചുചേർത്ത് കെട്ടിയതോ, അയഞ്ഞ കയറോ വള്ളിയോ ഉപയോഗിച്ച് കെട്ടിയതോ ആയ ബാഗുകൾ ഇനി അനുവദിക്കില്ല. ഇത്തരം പെട്ടികൾ സെലോടേപ്പ് ഇട്ട് ഭദ്രമായി പൊതിഞ്ഞെടുക്കണം ബാഗേജുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ അത്യാധുനിക സാങ്കേതികത ഉപയോഗിച്ചുള്ള ബാഗേജ് സംവിധാനവും ഏർപ്പെടുത്തിയതോടെയാണ് ബാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ഷാർജ അന്തരാഷ്ട്രവിമാനത്താവള അധികൃതർ തീരുമാനിച്ചത് .
റിപ്പോർട്ട്: അനിൽ സി ഇടിക്കുള