ദമാം: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ ’തറവാട്’ പാലക്കാട് തൃത്താല അത്താണിക്കൽ സ്വദേശിയായ മുഹമ്മദ് ബഷീറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. റിയാദിലെ സാമൂഹിക പ്രവർത്തകനും ഫുട്ബോൾ കളിക്കാരനുമായ മുഹമ്മദ് ബഷീർ(49) കഴിഞ്ഞ മാസം ഒക്ടോബർ 8നു ദമാമിലെ അബ്ഖൈഖിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. പതിനെട്ടു വർഷമായി പ്രവാസജീവിതം നയിച്ചുവന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് ഇപ്പോഴും കഴിഞ്ഞുവരുന്നത്..
തറവാട് രക്ഷാധികാരി രമേശ് മാലിമേൽ, കാര്യദർശി ത്യാഗരാജൻ, ഖജാൻജി സോണി ഈപ്പൻ, വാഗ്മി ഗോപകുമാർ, കലാകായികദർശി സോമശേഖർ, തറവാട് ചാരിറ്റി വിഭാഗം കണ്‍വീനർ അറക്കൽ ബൈജു സേവിയർ, റഷീദ്, ബാബു പൊറ്റക്കാട് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഹമ്മദ് ബഷീറിന്റെ കുടുംബത്തിനുവേണ്ടി റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹി ഹുസയിർ ചാലക്കുടി തറവാട് കാരണവർ വി.പി. ശശിയിൽ നിന്നും ധനസഹായം ഏറ്റുവാങ്ങി.
റിപ്പോർട്ട്: സോണി ജോസഫ് ഈപ്പൻ
തറവാട് റിയാദ് ധനസഹായം കൈമാറി
09:56 PM Dec 09, 2018 | Deepika.com