അബുദാബി: അബുദാബിയിലുള്ള കാസർഗോഡുകാരുടെ കൂട്ടായ്മയായ പയസ്വിനി അബുദാബി യുഎഇയുടെ 47മത് ദേശീയ ദിനാഘോഷത്തിൽ വിവിധ പരിപാടികളോടു കൂടി യാസ് പാർക്കിൽ ആഘോഷിച്ചു.
കുട്ടികൾക്കായുള്ള വിവിധതരം മത്സരങ്ങൾ, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ച പരിപാടിയിൽ യു എഇയെക്കുറിച്ച് ഒരു ചെറു വിവരണം പയസ്വിനിയുടെ രക്ഷാധികാരി ദാമോദരൻ നിട്ടൂർ നൽകി. പയസ്വിനി പ്രസിഡന്റ് ജയകുമാർ പെരിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ രാജേഷ് സ്വാഗതം പറഞ്ഞു. നിരവധി പയസ്വിനി കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
യുഎഇ ദേശീയ ദിനാഘോഷം പയസ്വിനി അബുദാബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
09:51 PM Dec 09, 2018 | Deepika.com