ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ടു ചെറു ചിത്രങ്ങളായി റിലീസ് ചെയ്തതായി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ഡബ്ല്യൂഎംസി അമേരിക്ക റീജണ്‍ ചെയർമാൻ പി.സി. മാത്യു പറഞ്ഞു. ഒമാൻ പ്രൊവിൻസ് ചെയർമാൻ ടി. കെ. വിജയൻ പ്രൊഡ്യൂസറായും അമേരിക്കൻ ഭാരവാഹികൾ സഹ പ്രൊഡ്യൂസർമാരുമായി നിർമിച്ച ഷോർട് ഫിലിം രചിച്ചു സംവിധാനം ചെയ്തത് നോവലിസ്റ്റ് കൂടിയായ പ്രൊഫ. കെ. പി. മാത്യുവാണ്. ഇംഗ്ലീഷിൽ AN OATH FOR SURVIVAL എന്ന പേരിലും മലയാളത്തിൽ ഉണർവ് എന്ന പേരിലുമാണ് പ്രകൃതി സംരക്ഷണത്തിന് വേണ്ടതായ വളരെ അധികം വിവരങ്ങൾ അടങ്ങിയ മനോഹരമായ ചിത്രങ്ങൾ യുട്യൂബിൽ കൂടി ലഭിക്കുക.
കവിയൂർ, തിരുവല്ലയിൽ ശങ്കരമംഗലം പബ്ലിക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും മറ്റു അഭിനേതാക്കളും കാമറാമാന്മാരും അകഴിഞ്ഞു പ്രവർത്തിക്കാൻ പ്രസ്തുത ചിത്രങ്ങൾ ലോകത്തിനു കാഴ്ചവച്ചത്.
ഇംഗ്ലീഷ് പതിപ്പ് വേൾഡ് മലയാളി കൗണ്‍സിൽ ന്യൂജേഴ്സിയിൽ നടത്തിയ ഗ്ലോബൽ കോണ്‍ഫറൻസിൽ റിലീസ് ചെയ്തപ്പോൾ മലയാളം പതിപ്പ് ശങ്കരമംഗലം പബ്ലിക് സ്കൂളിൽ വച്ച് ഗ്ലോബൽ ജനറൽ സെക്രട്ടറി സി.യു. മത്തായി സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു റിലീസ് ചെയ്തു. അമേരിക്ക റീജിയൻ ചെയർമാൻ പി.സി. മാത്യു അധ്യക്ഷത വഹിച്ച യോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ എന്നിവർ സംയുക്തമായി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
മുപ്പതു മിനിറ്റോളം നീണ്ടു നിൽക്കുന്ന ഹൃസ്വ ചിത്രത്തിൽ മനോഹരമായ പാട്ടും നൃത്തവും മാത്രമല്ല നാടകീയമായ പരിസ്ഥിതി സംഭവ വികാസങ്ങളും കാണാൻ കഴിയും. വിശിഷ്ടാതിഥികൾ ഉൾപ്പടെ ഓഡിയൻസിനുവേണ്ടി ചിത്രം സ്ക്രീൻ ചെയ്തു. നമ്മുടെ പൂർവ പിതാക്ക·ാർ നമുക്ക് കൈമാറിയ സുന്ദരമായ പ്രകൃതി വരും തലമുറയ്ക്ക് അതേ പടി കൈമാറേണ്ടതായ ഉത്തരാദിത്വം നമുക്കുണ്ടെന്നും വേൾഡ് മലയാളി കൗണ്‍സിലിന്റെ ഈ ഉദാത്തമായ ഉദ്യമം മറ്റുള്ളവർക്ക് മാതൃകയാകട്ടെ എന്ന് ജോർജ് മാമൻ കൊണ്ടൂർ ആശംസിച്ചു.
വേൾഡ് മലയാളീ കൗണ്‍സിലിന്റെ ചാരിറ്റി പ്രവാചകനായ കേരള കൗണ്‍സിൽ പ്രസിഡന്റ് ജോർജ് കുളങ്ങര ചിത്രത്തിന്റെ പ്രൊഡക്ഷന്‍ പിന്നിൽ പ്രവർത്തിച്ചവരെ മുക്തകണ്ഠം പ്രശംസിച്ചതോടൊപ്പം താൻ നേതൃത്വം കൊടുക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു.
ചടങ്ങിൽ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ഫാ. അനൂപ് സ്റ്റീഫൻ, പ്രൊഫ. ലാത്തറ, തന്പാൻ തോമസ്, സ്കൂൾ മാനേജർ എൻ.ആർ.ജി. പിള്ള, പഞ്ചായത്ത് മെന്പർ രാജേഷ്, ഹെഡ്മിസസ് ലൈല, ബാബു കരിക്കിനേത് ടെക്സ്റ്റൈൽ (തിരുവല്ല) എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ അഡ്വ. ഡോ. രാജീവ് രാജധാനി സ്വാഗതവും പ്രൊഫ. കെ. പി. മാത്യു നന്ദിയും ആശംസിച്ചു.
മാനവരാശിക്ക് പ്രകൃതി സംരക്ഷണത്തിനായി അറിവ് പകരുന്ന ഇംഗ്ലീഷിലും മലയാളത്തിലും നിർമിച്ച ഹൃസ്വ ചിത്രങ്ങൾക്കു പിന്നിൽ കഠിനാധ്വാനം ചെയ്ത ഏവരേയും വേൾഡ് മലയാളീ കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, അഡ്മിൻ വൈസ് പ്രസിഡന്റ് ടി. പി. വിജയൻ, ഗ്ലോബൽ വൈസ് ചെയർമാൻ അഡ്വ. സിറിയക് തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി സുധിർ നന്പ്യാർ, ട്രഷറർ ഫിലിപ്പ് മാരേട്ട് എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.
റിപ്പോർട്ട്: പി.സി. മാത്യു