ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ദേശിയ കണ്വൻഷൻ ചെയർമാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളന്പിലിനേയും നാമ നിർദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോൻ ജനറൽ സെക്രട്ടറി കൃഷ്ണരാജ് എന്നിവർ അറിയിച്ചു.
ഒന്നര പതിറ്റാണ്ടായി ന്യൂജേഴ്സിയിൽ താമസിക്കുന്ന രവികുമാർ വിദ്യാർഥി ആയിരിക്കുന്പോൾ ഹൈദരാബാദിലെ അയ്യപ്പ സമാജത്തിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. തുടർന്നു നിരവധി സാംസ്ക്കാരിക ആധ്യാത്മിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് ന്യൂജേഴ്സി എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, വേൾഡ് മലയാളി കൗണ്‍സിൽ രജിസ്ട്രേഷൻ കോ ചെയർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രമുഖ വിൽപന വിതരണ സ്ഥാപനങ്ങളിൽൽ ഉന്നത പദവികൾ വഹിച്ചു. ആലപ്പുഴ കുട്ടന്പേരൂർ സ്വദേശിയാണ്.
ന്യൂജേഴ്സിയിലെ പൊതുപ്രവർത്തകനാണ് ജയ് കുളളന്പിൽ. കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ മുൻ അധ്യക്ഷൻ. ഫോമ, വേൾഡ് മലയാളി കൗണ്‍സിൽ, സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റി ഒൗട്ട്റീച്ച് എന്നവയിൽ സജീവം. കേരള ഹിന്ദൂസ് ഓഫ് നോർത്ത് ന്യൂജേഴ്സി സ്ഥാപകാംഗം. ലിയോറൽ കന്പനി ഐടി ഡയറക്ടർ. ഭാര്യ: ഡോ. മിനി. മക്കൾ: ഗൗരവ്, റിതിക.
ഓഗസറ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍പ്ലാസാ ഹോട്ടലിലാണ് കണ്വൻഷൻ നടക്കുക. മുൻ വർഷങ്ങളിലേതുപോലെ ആകർഷകവും ഉജ്ജ്വലവുമായ കണ്‍വൻഷനാണ് രുപകൽപനചെയ്തിരിക്കുന്നതെന്ന് ഡോ. രേഖാ മോനോനും കൃഷ്ണരാജും അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ പി.
കെഎച്ച്എന്‍എ കണ്വൻഷൻ: രവികുമാർ ചെയർമാൻ; ജയ് കുളളന്പിൽ കണ്‍വീനർ
09:36 PM Dec 09, 2018 | Deepika.com