ഡാലസ്: ഗാർലന്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി. ദൈവപുത്രന്റെ തിരുപ്പിറവിയുടെ സദ്വാർത്ത ഗാനങ്ങൾ ആലപിച്ചു കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗായക സംഘം വീടുവീടാന്തരം സന്ദർശിച്ചാണ് ഇത്തവണയും കരോൾ നടത്തപ്പെടുക.
ഡിസംബർ 8 നു ആർലിംഗ്റ്റണ് ഗ്രാൻഡ് പ്രയറി യൂണിറ്റിൽ നടന്ന കരോളിനു ഫൊറോനാ വികാരി ഫാ. ജോഷി എളന്പാശേരിൽ , ട്രസ്റ്റി മൻജിത് കൈനിക്കര, വാർഡ് കോർഡിനേറ്റർ അലക്സ് ചാണ്ടി എന്നിവർ നേതൃതം നൽകി.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഗാർലന്റ് സീറോ മലബാർ ഫൊറോനായിൽ ക്രിസ്മസ് കരോളിനു തുടക്കമായി
09:33 PM Dec 09, 2018 | Deepika.com