ന്യൂയോർക്ക്: കേരളത്തിൽ പഠിക്കാൻ മിടുക്കരായ കുട്ടികളെ സഹായിക്കാൻ പുതിയ സംരംഭവുമായി അമേരിക്കയിൽ വനിതാ കൂട്ടായ്മ. ന്ധഎന്റെ രാജകുമാരിന്ധ (MY PRINCESS) എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാർഥിനികളെ അഞ്ചു വർഷത്തേക്ക് സ്പോണ്സർ ചെയ്യും. പ്രമുഖ കാർഡിയോളജിസ്റ്റും പ്രഭാഷകയുമായ ഡോ. നിഷ പിള്ളയുടെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളി വനിതാ പ്രഫഷനലുകളാണ് കൂട്ടായ്മക്ക് പിന്നിൽ.
ധനസഹായം നൽകുക എന്നതിനുപരി സ്ത്രീ ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഹയർസെക്കൻഡറി പൂർത്തിയാക്കുന്ന കുട്ടിയെ അമേരിക്കയിലെ ഒരു കുടുംബം ഏറ്റെടുക്കും. തുടർന്ന് ബിരുദ, ബിരുദാനന്തര പഠനത്തിനുള്ള ചെലവുകൾ വഹിക്കും . സാന്പത്തിക സഹായം നൽകുന്നതിനൊപ്പം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പിന്തുണയും മാർഗ നിർദേശവും നൽകും . തങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കയിൽ ഒരു സഹോദരി അല്ലങ്കിൽ അമ്മ ഉണ്ടെന്ന ധൈര്യം പെണ്‍കുട്ടികളിൽ ഉണർത്തുകയാണ് ഉദ്ദേശ്യം. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
കുടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കൊച്ചിയിലുള്ള ഓഫീസുമായി ബന്ധപ്പടണം 91484 4067555, 91 94460 8870691, 94001 34988
റിപ്പോർട്ട്: ശ്രീകുമാർ പി.
വിദ്യാർഥിനിയെ ഏറ്റെടുത്ത് ’എന്റെ രാജകുമാരി’ പദ്ധതിയുമായി വനിതാ കൂട്ടായ്മ
09:32 PM Dec 09, 2018 | Deepika.com