ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ബാങ്ക്വറ്റ് സംഘടിപ്പിക്കുന്നു. ഡിസംബർ എട്ടിന് (ശനി) വൈകുന്നേരം 5.30 മുതൽ മാർത്തോമ്മ ഇവന്റ് സെന്ററിലാണ് ആഘോഷ പരിപാടികൾ.
കലാപരിപാടികൾക്കുപുറമെ ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട്. രാത്രി 7.30 മുതൽ ഫൈൻ ആർട്ട്സ് മലയാളം (ന്യൂജഴ്സി) അവതരിപ്പിക്കുന്ന "കടലോളം കനിവ്' എന്ന നാടകവും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വിവരങ്ങൾക്ക് : അലക്സ് ചാക്കോ 214 938 1345
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് മാർത്തോമ്മ ചർച്ച് ക്രിസ്മസ് ബാങ്ക്വറ്റ് എട്ടിന്
08:02 PM Dec 05, 2018 | Deepika.com