കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെഐജി) വെസ്റ്റ് മേഖല ഹുബ്ബുറസൂല്‍ പൊതുസമ്മേളനം നവംബർ 22 നു (വ്യാഴം) സംഘടിപ്പിക്കും. വൈകുന്നേരം 5.30ന് അബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.
കെഐജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീര്‍ ഹുസൈന് തൂവൂര് ഉദ്ഘാടനം ചെയ്യും. കേരളത്തിൽ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂർ ടീം പ്രവാചക ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ടാവും.
പരിപാടിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മുനീര്‍ മഠത്തില്‍ ജനറൽ കൺവീനർ പറഞ്ഞു.സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: 97345634 .
റിപ്പോർട്ട്: സലിം കോട്ടയിൽ
"ഹുബ്ബുറസൂല്‍' പൊതു സമ്മേളനം നവംബര്‍ 22ന്
10:41 PM Nov 20, 2018 | Deepika.com