ജിദ്ദ മൊറയൂർ പഞ്ചായത്ത് കെ എംസിസി സമ്മേളനവും ജില്ലാ ഭാരവാഹികൾക്കു സ്വീകരണവും

10:16 PM Nov 20, 2018 | Deepika.com
ജിദ്ദ: മൊറയൂർ പഞ്ചായത്ത് കെ എംസിസി ശറഫിയ ഇമ്പാല വില്ല റസ്റ്ററന്‍റിൽ സംഘടിപ്പിച്ച മൊറയൂർ പഞ്ചായത്ത് കെ എംസിസി സമ്മേളനത്തോടനുബന്ധിച്ച് പുതിയതായി നിലവിൽ വന്ന മലപ്പുറം ജില്ലാ കെ എംസിസി ഭാരവാഹികക്ക് സ്വീകരണം സംഘടിപ്പിച്ചു.

പഞ്ചായത്തിലെ പ്രവർത്തകർക്ക് ആത്മവിശ്വാസവും ഐക്യവും പകർന്ന് നൽകി ജിദ്ദാ കെ എംസിസിയുടെ ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രക്കും തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനം കൊണ്ട് ശ്രദ്ധേയനായ ജിദ്ദ കെ എംസിസിയുടെ സെക്രട്ടറി ഷൗക്കത്ത് ഞാറക്കോടനും പുതുതായി നിലവിൽ വന്ന മലപ്പുറം ജില്ല കെ എംസിസി കമ്മിറ്റിയിൽ ട്രഷറർ സ്ഥാനം വഹിക്കുന്ന മജീദ് അരിമ്പ്രക്കും സ്വീകരണവും ആദരവും നൽകി. ചടങ്ങിൽ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികൾക്കും ഹൃദ്യമായ സ്വീകരണം നൽകി.

ജിദ്ദ കെ എംസിസി അധ്യക്ഷൻ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ മണ്ടലം കമ്മിറ്റി പ്രതിനിധികളും അതിഥികളായി എത്തിയിരുന്നു. മൊറയൂർ പഞ്ചായത്ത് കെ എംസിസി പ്രസിഡന്‍റ് ജലീൽകുന്നക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ, സെൻട്രൽ കമ്മിറ്റി നേതാക്കളായ അബൂബക്കർ അരിമ്പ്ര, വിപി മുസ്തഫ, റസാഖ് മാസ്റ്റർ, ലത്തീഫ് മുസ് ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ MKബാവ എന്നിവരും മലപ്പുറം ജില്ലാ ആക്റ്റിംഗ് പ്രസിഡന്‍റ് ഉനൈസ് തിരൂർ ,ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ,നഹ്ദി ബാവു ,മജീദ് അരിമ്പ്ര, കബീർ മോങ്ങം, അനീസ് ഒഴുകൂർ എന്നിവർ സംസാരിച്ചു. പാലോളി സിദ്ധീഖ് സ്വഗതവും എം. സി.അയൂബ് നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി അരിമ്പ്രയുടെ നേതൃത്തത്തിൽ ഹബീബ് വളമംഗലം ,ശിഹാബ് കണ്ണമംഗലം, അരവി മോങ്ങം ശിഹാബ് ഒഴുകൂർ മുതലായ ഗായകരേയും ജിദ്ധയിലെ പ്രശസ്ത ഗായികമാരേയും അണിനിരത്തിയ ഇശൽ വിരുന്നും കുടുംമ്പിനികൾക്കടക്കം ആസ്വാധകരമായി.
നജീബ് മോങ്ങം ഫൈസൽ മൊറയൂർ, ജാഫർമോങ്ങം,മൻസൂർ ബാബു നെരവത്ത്, റസാഖുട്ടി ഒഴുകൂർ, നസീറുള്ള പാവുക്കാടൻ, കരീമുദ്ധീൻ സലഫി, ശമീൽ എടപ്പറമ്പ് ,മുസ്തഫാ കാളങ്ങാടൻ,ഷൗക്കത്ത് പന്തലാഞ്ചേരി ,ഹബീബ് കാഞ്ഞിരങ്ങാടൻ, സി ടി ഷബീർ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ