ജിദ്ദ ഒഐസിസി ജവാഹർ ബാലജന വേദി ശിശുദിനം ആഘോഷിച്ചു

10:00 PM Nov 20, 2018 | Deepika.com
ജിദ്ദ: ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജിണൽ കമ്മിറ്റിയുടെ കിഴിലുള്ള ജവാഹർ ബാലജന വേദി ജവാഹർ ലാൽ നെഹ്റുവിന്‍റെ 129 -ാം ജന്മ ദിനം സമുചിതമായി സമുചിതമായി ആഘോഷിച്ചു.

മലപ്പുറം - മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ. മൊയ്‌ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയുടെ മുഖമായിരുന്നു ജവാഹർലാൽ നെഹ്രുവിന്റെ ദീർഘ വീക്ഷമാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാന ശീലയെന്നു ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ജവഹർ എന്നു അറബി പദം ഉപോയോഗിക്കുന്നതിനോ ചാച്ച നെഹ്രുവിനു ഒരു മടിയും ഉണ്ടായിരുന്നില്ലെന്നും ഇന്ന് അറബി , പേർഷ്യൻ പാദങ്ങൾ ഉള്ള നഗരങ്ങളുടെ പേര് മാറ്റാൻ നടക്കുന്നവർ മനസിലാക്കണമെന്ന് മുനീർ പറഞ്ഞു.

ബാലജന വേദി ഭാരവാഹികളായ നാദിർ നാസ്, അജാസ് അൻവർ, മുഹമ്മദ് യാസിൻ ശരീഫ്, അമൽ മുനീർ, ആഷിഫ് അൻവർ, മുൻ റീജണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ മജീദ് നഹ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സാകിർ ഹുസൈൻ എടവണ്ണ, ഇക്ബാൽ പൊക്കുന്നു, ഷുക്കൂർ വക്കം, സമദ് കിണാശ്ശേരി, നൗഷാദ് അടൂർ, അലി തേക്കുതോട്, ശ്രീജിത്ത് കണ്ണൂർ, എന്നിവർ സംസാരിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണനാക് സ്വാഗതവും ബാലജന വേദി കൺവീനർ മുജീബ് മുത്തേടത്ത് നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ