ആർഎസ് സി ധർമ്മസഞ്ചാരത്തിന് തുടക്കമായി

07:22 PM Nov 20, 2018 | Deepika.com
മനാമ: ജീവിതത്തിന്‍റെ വസന്തമായ യുവത്വ കാലം പ്രലോഭനങ്ങൾക്ക് വഴങ്ങി അപഥ സഞ്ചാരത്തിൽ തളച്ചിടാതെ, ചിന്താശേഷിയും കർമ്മശേഷിയും ധാർമിക വീഥിയിലൂടെ വികസിപ്പിച്ച് ഭാവി ഭാസുരമാക്കാനുള്ളതാണെന്ന ആഹ്വാനവുമായി റിസാല സ്റ്റഡി സർക്കിൾ (ആർഎസ് സി) ബഹറിൻ നാഷനൽ കമ്മിറ്റി സെക്ടർ ഘടകങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ധർമ്മ സഞ്ചാരത്തിന് തുടക്കമായി .

"യുവത്വം സക്രിയ മുന്നേറ്റത്തിന് ' എന്ന സന്ദേശത്തിൽ ആരംഭിച്ച സഞ്ചാരം ഗുദൈബിയ സെന്‍ററിൽ ആർഎസ്.സി. നാഷനൽ ചെയർമാൻ അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള രണ്ടത്താണി, ശഹീൻ ഹിദ്ദ് , ഫൈസൽ കൊല്ലം, ഹംസ പുളിക്കൽ, സുഫിയാൻ ജുഫൈർ നേതൃത്വം നൽകി

സനദ് സെക്ടർ സഞ്ചാരം നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ, ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുനീർ സഖാഫിയുടെ അധ്യക്ഷത വഹിച്ചു. അബ്ദുള്ള രണ്ടത്താണി, അശ്റഫ് മങ്കര , ഷംസു ബി .ഡി.എഫ് , ഡോക്ടർ നൗഫൽ ഇടപ്പള്ളി, നഹാസ് റിഫ എന്നിവർ സംബന്ധിച്ചു.

ഹമദ് ടൗൺ സെക്ടറിൽ അബ്‌ദുറഹമാൻ ചെക്യാട്‌ (ICF സെൻട്രൽ പ്രസിഡന്റ്‌) ഉദ്ഘാടനം ചെയ്തു. എസ്.സി നാഷനൽ ജനറൽ കൺവീനർ വി.പി.കെ.വിഷയാവതരണം നടത്തി. ഓപ്പൺ ചർച്ചകൾക്ക്‌ അഷറഫ്‌ മങ്കര, റിയാസ്‌ എന്നിവർ നേതൃത്വം നൽകി. അബ്ദുൽ അസീസ്‌ സ്വാഗതവും,‌ റാഷിഖ്‌ നന്ദിയും പറഞ്ഞു