ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ആശുപത്രിയിലുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലു പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ മറ്റു രണ്ടു പേർ ആശുപത്രി ജീവനക്കാരാണ്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു.
ഷിക്കോഗോയിലെ മേഴ്സി ആശുപത്രിയിലാണ് സംഭവം. അക്രമത്തിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പോലീസ് പരിശോധന നടത്തുകയാണ്.
ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പിൽ നാലു പേർ മരിച്ചു
03:16 PM Nov 20, 2018 | Deepika.com