റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) അംഗങ്ങൾക്കുവേണ്ടി റിയ ആർട്ട് ഫെസ്റ്റ് 2018 എന്ന പേരിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ഉപദേശകസമിതി അംഗം പൈലി ആൻറണി നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി ബിജു ജോസഫ് സ്വാഗതവും പ്രസിഡന്റ് അബ്ദുൾ സലാം ട്രഷറർ ശിവകുമാർ ആർട്ട് ആൻഡ് കൾച്ചർ കണ്‍വീനർ ഉമ്മർകുട്ടി എന്നിവർ കലാമത്സരങ്ങൾക്ക് ആശംസകൾ അർപ്പിച്ചു. തുടർന്നു നടന്ന ലളിത ഗാനം, സിനിമ ഗാനം, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. തുടർന്നു നടന്ന ആവേശകരമായ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സുമേഷ് യൂണിറ്റ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ബത്ത യൂണിറ്റാണ് പ്രൊഫഷണൽ ജഡ്ജിമാരാണ് എല്ലാ മത്സരങ്ങളും വിലയിരുത്തൽ നടത്തിയത്.
സംഗീത വിഭാഗത്തിൽ ബബിത റോജി, ജുബിൻ പോൾ, ഡാൻസ് വിഭാഗത്തിൽ ജിഷ സുരേഷ്, ഹണി വർഗീസ് അഭിനയ വിഭാഗത്തിൽ ജോർജ് തരകൻ എന്നിവർ മത്സരങ്ങൾ വിലയിരുത്തി. എല്ലാ മത്സരങ്ങളും നല്ല മികവു പുലർത്തിയെന്നും ജനറൽ വിഭാഗത്തിൽ നടന്ന അഭിനയത്തിൽ പുതിയ നട·ാരെ കണ്ടെത്താൻ സാധിച്ചുവെന്നും വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു. അൻപതോളം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും കൈമാറി. ആര്‍ട്ട് ആൻഡ് കൾച്ചർ കണ്‍വീനർമാരായ ഉമ്മർകുട്ടി, നിഖിൽ മോഹൻ എന്നിവർ ആർട്ട് ഫെസ്റ്റിന് നേതൃത്വം നൽകി.
ലളിതഗാനം സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം സന സിനിൽ കരസ്ഥമാക്കി. രണ്ടാംസ്ഥാനം സൈന സിനിലും കരസ്ഥമാക്കി. ലളിതഗാനം ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം ദേവിക ബാബുരാജും രണ്ടാംസ്ഥാനം ഇമ നായരും കരസ്ഥമാക്കി. സിനിമഗാനം സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം സൈന സിനിലും രണ്ടാംസ്ഥാനം ആൻമേരി സൂരജും സിനിമഗാനം ജനറൽ വിഭാഗത്തിൽ മഹേഷ് മുരളീധരന് ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനം മെഹബൂബും കരസ്ഥമാക്കി. സെമി ക്ലാസിക്കൽ ഡാൻസ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം സന സിനിലും രണ്ടാംസ്ഥാനം സൈന സിനിലും സെമി ക്ലാസിക്കൽ ഡാൻസ് ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം അന്നാ മേരിയ്ക്കും രണ്ടാംസ്ഥാനം ഇമ നായരും കരസ്ഥമാക്കി. സെമി ക്ലാസിക്കൽ ഡാൻസ് സീനിയർ വിഭാഗത്തിൽ മീനാക്ഷി ബിനുവിന് ഒന്നാംസ്ഥാനവും സിനിമാറ്റിക് ഡാൻസ് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം ആൻമേരി സൂരജിനും രണ്ടാംസ്ഥാനം മൗറിറ്റാ രാജേഷും സിനിമാറ്റിക് ഡാൻസ് ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം തൃണപ് മഗേഷിനും രണ്ടാംസ്ഥാനം ലെന എലിസബത്ത് ഷെറിനും സിനിമാറ്റിക് ഡാൻസ് സീനിയർ വിഭാഗത്തിൽ ഐശ്വര്യ അരുളിനു ഒന്നാംസ്ഥാനവും മീനാക്ഷി ബിനുവിന് രണ്ടാംസ്ഥാനവും അഭിനയം സബ് ജൂനിയർ വിഭാഗത്തിൽ സന സിനിലിന് ഒന്നാംസ്ഥാനവും സൈന സിനിലിന് രണ്ടാംസ്ഥാനവും അഭിനയം ജൂനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം ഇമ നായരും രണ്ടാംസ്ഥാനം മാനുവൽ സിജുവും അഭിനയ ജനറൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം മഗേഷ് പ്രഭാകരയും രണ്ടാംസ്ഥാനം മെഹബൂബും കരസ്ഥമാക്കി.
റിപ്പോർട്ട്: ഷെറിൻ ജോസഫ്
റിയ ആർട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു
09:13 PM Nov 19, 2018 | Deepika.com