റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് അംഗം സുജിത്ത് ആശാരിക്കലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയപ്പു നൽകി. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഇ. പ്രശാന്ത് സ്വാഗതം പറഞ്ഞു. ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി സമിതി കണ്‍വീനർ ചന്ദ്രചൂഡൻ, ഏരിയാ സെക്രട്ടറി പ്രദീപ് രാജ്, യൂണിറ്റ് ജോ. സെക്രട്ടറി ജോജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി പ്രശാന്ത് സമ്മാനിച്ചു. യാത്രയയപ്പിനു സുജിത്ത് ആശാരിക്കൽ നന്ദി പറഞ്ഞു. ഏരിയയിലെ നിരവധി സഖാക്കൾ യാത്രയപ്പിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സുജിത്തിന് കേളി യാത്രയയപ്പു നൽകി
09:09 PM Nov 19, 2018 | Deepika.com