കുവൈത്ത് : കെകെഎംഎയുടെ ആഭിമുഖ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ത്രീകൾക്കായി സാലഡ് ഒരുക്കൽ മത്സരവും ഇന്ത്യൻ ബാച്ചലേഴ്സിനായി ഇന്ത്യൻ ബിരിയാണി പാചക മതസരവും സംഘടിപ്പിക്കുന്നു. 23നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചാണ് പരിപാടി. കെകെഎംഎയുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റിന്റെ വോളണ്ടിയർ ദിനാചരണ ഭാഗമായാണ് മത്സരങ്ങൾ നടത്തുന്നത്.
ബിരിയാണി പാചക മത്സരത്തിൽ പങ്കെടുക്കാൻ https://goo.gl/forms/zaTVTmVQ9xlJg5u13 എന്ന ലിങ്ക് വഴിയും സാലഡ് മത്സരത്തിനായി https://goo.gl/forms/i6mYKR5h4FdarjF73 എന്ന ലിങ്ക് വഴിയും പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക് ,99483350,/97226792(ബിരിയാണി ), 96005772 , 97258324 (സാലഡ് )എന്നീ നന്പറുകളിൽ ബന്ധപ്പെടാം .
സാലഡ് ഒരുക്കുന്നതിനുള്ള മുഴുവൻ ഭക്ഷ്യ വസ്തുക്കളും ഉപകരണങ്ങളും മത്സരാർത്ഥി തന്നെ കൊണ്ടുവരണം. തയാറാക്കാനും പ്രദർശിപ്പിക്കവുമുള്ള സൗകര്യം സംഘാടകർ ഒരുക്കും . മത്സരാർത്ഥികൾ അന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മുൻപായി ഹാജരാകണം. രണ്ടര മുതൽ മൂന്നര വരെയാണ് സാലഡ് തയാറാക്കാനുള്ള സമയം. ഒരാൾ ഒരു വിഭവം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ . മൂന്നര മുതൽ നാലുമുതൽ വിധിനിർണയം നടക്കും. നാലു മുതൽ തയാറാക്കപ്പെട്ട സാലഡുകളുടെ പ്രദർശനവും ലഖുവിവരണവും നടക്കും.
ബാച്ചലേഴ്സിനുള്ള ഇന്ത്യൻ ബിരിയാണി മത്സരാർത്ഥികൾ അവരുടെ സ്ഥലത്തുനിന്നു പാചകം ചെയ്തു മത്സര വേദിയിലെക് കൊണ്ടുവരികയാണ് ചെയേണ്ടത് . മത്സരസ്ഥലത് പാചകം അനുവദിക്കില്ല . തയ്യാറാക്കിയ ബിരിയാണിമായി ഉച്ചയ്ക്ക് 12ന് ഹാജരാകണം. പന്ത്രണ്ടര മുതൽ ഒന്നു വരെ ഒരുക്കിവയ്ക്കാനുള്ള സമയം. ഒന്നുമുതൽ രണ്ടര വരെ ജഡ്ജിമാരുടെ വിലയിരുത്തൽ. രണ്ടര മുതൽ മൂന്നര വരെ പൊതുജനങ്ങൾക്കുള്ള പ്രദർശനം .
ഇരു മത്സരങ്ങളിലും തയാറാക്കിയ വിഭവത്തിന്റെ പേരും ഉപയോഗിച്ച വസ്തുക്കളുടെ വിവരവും അടങ്ങുന്ന കുറിപ്പ് മത്സരാർത്ഥി പ്രദര്ശിപ്പിക്കണം ജേതാക്കൾക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിലെ ഇന്ത്യൻ സ്ത്രീകൾക്കും ബാച്ചലേഴ്സിനും സാലഡ്, ഇന്ത്യൻ ബിരിയാണി പാചക മത്സരങ്ങൾ 23ന്
09:03 PM Nov 19, 2018 | Deepika.com