കുവൈത്ത് സിറ്റി: ബന്ധു നിയമന വിവാദത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്നലെ എംഎസ്എഫ് നേതാക്കൾ താനൂരിൽ നടത്തിയ ജനാധിപത്യ രീതിയിലുള്ള സമരങ്ങളെ അടിച്ചമർത്താൻ പിണറായി സർക്കാർ ഒരുന്പെട്ടാൽ അതിനെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗിന്റെ പോഷക ഘടകങ്ങളോടൊപ്പം കെഎംസിസിയും മുന്നിട്ടിറങ്ങുമെന്നും എംഎസ്എഫ്. പ്രസിഡന്റ് മുഹ്സിൻ മാടന്പാട്ട്, അജ്മൽ തിരൂർ, തവനൂർ മണ്ഡലം എംഎസ്എഫ്. ട്രഷറർ ഷഫീഖ്, നിറമരുതൂർ പഞ്ചായത്ത് എംഎസ്എഫ്. ട്രഷറർ സാബിർ ഉണ്ണിയാൽ, ജാബിർ തിരൂർ, റഹീസ്, ഷമീൽ നേതാക്കളെ ഉടൻ വിട്ടയക്കണമെന്നും ആക്റ്റിംഗ് പ്രസിഡന്റ് എഞ്ചി. യാസർ ജനറൽ സെക്രട്ടറി മുസ്തഫ മായിനങ്ങാടി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജലീലിനെതിരെയുള്ള സമരം: പോലീസ് അക്രമണം പ്രതിഷേധാർഹമെന്ന് കുവൈത്ത് കെഎംസിസി താനൂർ
08:58 PM Nov 19, 2018 | Deepika.com